കുവൈത്ത് സിറ്റി: സെൻട്രൽ ഗസ്സയിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എന്നിന്റെ റിലീഫ് ആൻഡ് വർക്സ് ഏജൻസി സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് അപലപിച്ചു. യു.എൻ അഫിലിയേറ്റഡ് കെട്ടിടങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഐക്യരാഷ്ട്ര സഭയേയും സുരക്ഷ കൗൺസിൽ പ്രമേയങ്ങളെയും അവഹേളിക്കുന്ന ഇസ്രായേലിന്റെ നിലപാടിന് തെളിവാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീനിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായേലിനു മേൽ സമ്മർദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തോടും സുരക്ഷ കൗൺസിലിനോടും കുവൈത്ത് ആവശ്യപ്പെട്ടു. തുടർച്ചയായ ഇസ്രായേൽ ക്രൂരതയിൽ നിന്ന് സുരക്ഷ തേടി നിരവധി പേർ അഭയം തേടിയ കീഴിലുള്ള സ്കൂളിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 16 ഫലസ്തീനികൾ കൊല്ലപ്പെടുകയും 75ലധികം പേർക്ക് പരിക്കേൽക്കുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.