കുവൈത്ത് സിറ്റി: താലിബാൻ ഭരണം പിടിച്ചതിനെതുടർന്ന് അഫ്ഗാനിസ്താനിൽനിന്ന് രക്ഷപ്പെടുന്ന അമേരിക്കക്കാരുടെ പ്രധാന ഇടത്താവളമായി കുവൈത്ത്. 850 അമേരിക്കൻ പൗരന്മാരുമായും കാബൂളിലെ അമേരിക്കൻ എംബസി ജീവനക്കാരുമായും അഞ്ച് വിമാനങ്ങൾ കഴിഞ്ഞ ദിവസം കുവൈത്ത് വിട്ടു.നേരത്തെ അമേരിക്കയിലേക്ക് അഭയംതേടി പോകുന്ന അഫ്ഗാൻ പൗരന്മാരും കുവൈത്ത് വഴിയെത്തി ഒരു ദിവസം എയർപോർട്ട് ഹോട്ടലിൽ താമസിച്ചിരുന്നു. അഫ്ഗാനിൽ അടിയന്തര സൈനിക ഇടപെടലുകൾക്ക് അമേരിക്ക പരിഗണിക്കുന്നത് കുവൈത്തിലെ സൈനിക താവളത്തെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.