കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ ശൈത്യകാല തമ്പ് നിർമാണത്തിന് ഏർപ്പെടുത്തിയ വിലക്ക് വീടിന് മുന്നിലെ തമ്പുകൾക്കും ബാധകമാണെന്ന് മുനിസിപ്പാലിറ്റി. സാധാരണ കുവൈത്തിൽ വംബർ 15 മുതൽ മാർച്ച് 15 വരെ നാലുമാസമാണ് മരുപ്രദേശങ്ങളിലും മറ്റും തണുപ്പ് ആസ്വാദന തമ്പുകൾ പ്രവർത്തിപ്പിക്കാൻ അനുമതി നൽകാറുള്ളത്.എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഇത് വേണ്ടെന്ന് തീരുമാനിച്ചു. ഡിസംബറിൽ അപ്പോഴത്തെ കോവിഡ് വ്യാപന തോത് കണക്കിലെടുത്ത് അനുമതി നൽകുകയോ വിലക്ക് തുടരുകയോ ചെയ്യുമെന്ന് മുനിസിപ്പൽ കൗൺസിൽ നേരത്തേ വ്യക്തമാക്കിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിെൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ മന്ത്രിസഭയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.
പതിവ് ശൈത്യകാല തമ്പുകൾക്ക് അനുമതി നിഷേധിച്ച പശ്ചാത്തലത്തിൽ വീടുകൾക്ക് പിറകുവശത്ത് തമ്പ് കെട്ടാൻ അനുമതി നൽകണമെന്ന ആവശ്യവുമായി സ്വദേശികൾ രംഗത്തുവന്നിട്ടുണ്ട്.ചിലർ ഇത്തരത്തിൽ അനധികൃതമായി തമ്പ് കെട്ടിയിട്ടുമുണ്ട്. ഇൗ സാഹചര്യത്തിലാണ് വിലക്ക് വീടിന് മുന്നിലെ തമ്പുകൾക്കും ബാധകമാണെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകിയത്. സുരക്ഷിതമായ അന്തരീക്ഷത്തിൽ നിയന്ത്രണങ്ങളോടെ വീട്ടിനടുത്ത് തണുപ്പാസ്വാദന സംവിധാനം ഒരുക്കുന്നത് സംബന്ധിച്ച നിർദേശം പഠിക്കുമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗം അഹ്മദ് അൽ ഇൻസി നേരത്തേ വ്യക്തമാക്കിയത് അനുമതിയായി ആളുകൾ തെറ്റിദ്ധരിച്ചെന്നാണ് മനസ്സിലാവുന്നത്. ഇതുവരെ അത്തരം തീരുമാനമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.