ജോ​സ​ഫ് ക്രി​സോ​സ്റ്റം തി​രു​മേ​നി​ക്ക് ആ​ശം​സ നേ​ർ​ന്ന് മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച്

കു​വൈ​ത്ത് ഇ​ട​വ​ക സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ്

ജോ​സ​ഫ് ക്രി​സോ​സ്റ്റം തി​രു​മേ​നി​ക്ക് കു​വൈ​ത്ത് ഇ​ട​വ​ക ആ​ശം​സ നേ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ സ​ഭ​യു​ടെ പു​തു​താ​യി അ​ഭി​ഷി​ക്ത​നാ​യ ബി​ഷ​പ് ജോ​സ​ഫ് ക്രി​സോ​സ്റ്റം തി​രു​മേ​നി​ക്ക് മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക അ​നു​മോ​ദ​നം അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ മ​ല​ങ്ക​ര ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് കു​വൈ​ത്ത് ഇ​ട​വ​ക വി​കാ​രി പ്ര​ജീ​ഷ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭ​യു​ടെ വ​ള​ർ​ച്ച​ക്കും സു​വി​ശേ​ഷ വേ​ല​ക്കും ജോ​സ​ഫ് ക്രി​സോ​സ്റ്റം തി​രു​മേ​നി​ക്ക് കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ ന​ൽകാ​ൻ ക​ഴി​യ​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു.

കു​വൈ​ത്ത് ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ബി​ഷ​പ് ചു​മ​ത​ല​യേ​ൽ​ക്കു​ന്ന മ​ധ്യ​പ്ര​ദേ​ശ് ഭ​ദ്രാ​സ​ന​ത്തി​ന് മേ​ഘാ​ല​യ​യി​ലെ നി​ർ​ധ​ന​രാ​യ ആ​ളു​ക​ൾ​ക്ക് 100 കി​ലോ വ​സ്ത്ര​ങ്ങ​ൾ അ​യ​ച്ചു കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നും ഇ​ട​വ​ക വി​കാ​രി അ​റി​യി​ച്ചു. ഇ​ട​വ​ക സെ​ക്ര​റി മൃ​ദു​ൻ ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്റ് ജോ​സ് തോ​മ​സ്, ട്ര​സ്റ്റി രാ​ഗി​ൽ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Joseph Chrysostom Thirumeni Kuwait parish congratulated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.