കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. ഏരിയ പ്രസിഡൻറ് സി.പി. നൈസാം അധ്യക്ഷത വഹിച്ച സംഗമത്തിൽ കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ് ഫൈസൽ മഞ്ചേരി മുഖ്യപ്രഭാഷണം നിർവഹിച്ചു.
ഫലസ്തീനി ആണെങ്കിൽ ജീവിക്കാൻ അവകാശമില്ല എന്ന അവസ്ഥയിലാണ് ലോകം സംസാരിക്കുന്നതെന്നും 1948 മുതൽ പ്രാഥമികമായ മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഫലസ്തീനിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫലസ്തീൻ വിഷയത്തിൽ തെറ്റിദ്ധാരണജനകമായ വാദങ്ങളാണ് ഇപ്പോൾ ലോകത്ത് പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ ഐക്യദാർഢ്യ വരകൾ എന്ന തലക്കെട്ടിൽ നടന്ന ചിത്രരചന മത്സരത്തിൽ മുഫീദ സദറുദ്ദീൻ ഒന്നാം സ്ഥാനവും ഷബിന ശിഹാബ് രണ്ടാം സ്ഥാനവും മുഹ്സിന ആമിറലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇശാൽ മറിയം പ്രോത്സാഹന സമ്മാനത്തിന് അർഹയായി.
വി.എസ്. നജീബിെൻറ നേതൃത്വത്തിൽ ഫലസ്തീൻ ചരിത്രത്തെക്കുറിച്ച ക്വിസ് മത്സരവും അരങ്ങേറി.സൂം ആപ്ലിക്കേഷനിലൂടെ നടന്ന സംഗമത്തിൽ അബ്ദുൽ വാഹിദ് കൺവീനറായി. ഹസീബ്, എം.എ. ഖലീൽ, റസാഖ് എന്നിവർ സാങ്കേതിക സഹായം നൽകി. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.