കുവൈത്ത് സിറ്റി: കല കുവൈത്ത് മുന്‍ ഭാരവാഹിയും കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന ആർ. രമേശിെൻറ സ്മരണാർഥമുള്ള പ്രവാസി പുരസ്കാരത്തിന് സൗദിയിലെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തകനായ ഇ.എം. കബീര്‍ അര്‍ഹനായി.
25,000 രൂപയും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. 2014 മുതലാണ് ഈ അവാര്‍ഡ് നൽകിവരുന്നത്. 30 വര്‍ഷമായി സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികള്‍ക്കിടയില്‍ സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ് ഇ.എം. കബീർ. തിരുവനന്തപുരം ജില്ലയിലെ പൂന്തുറ സ്വദേശിയായ കബീർ, ദമ്മാമിലെ പുരോഗമന, സാംസ്കാരിക സംഘടനയായ നവോദയ സാംസ്കാരിക വേദിയുടെ പ്രസിഡൻറ്, ജീവകാരുണ്യ വിഭാഗം കണ്‍വീനർ, ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മേയ് 19ന് ഹവല്ലി ഖാദിസിയ സ്പോര്‍ട്സ് ക്ലബില്‍ നടക്കുന്ന കലയുടെ മെഗാ പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.