??? ??????????? ????????????? ?????????????????????????????????? ????????????????? ????????????

ക​ല കു​വൈ​ത്ത്​ ‘നാ​ടി​നു കാ​വ​ലാ​കാം’ സാം​സ്കാ​രി​ക സ​മ്മേ​ള​നം

കു​വൈ​ത്ത്​ സി​റ്റി: ക​ല കു​വൈ​ത്ത്​ 41ാം വാ​ർ​ഷി​ക സ​മ്മേ​ള​ന പ്ര​ചാ​ര​ണാ​ർ​ഥം സാ​ൽ‌​മി​യ മേ​ഖ​ല ക​മ്മി​റ് റി ‘നാ​ടി​നു കാ​വ​ലാ​കാം’ എ​ന്ന പേ​രി​ൽ സാം​സ്കാ​രി​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സ​മ​കാ​ലി​ക ഇ​ന്ത്യ​ൻ രാ​ഷ്​​ട്രീ​യ ചു​റ്റു​പാ​ടി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ലെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം ബി.​ജെ.​പി സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ൾ പ​ങ്കു​െ​വ​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ടി.​വി. ഹി​ക്മ​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. അ​ന്ത​രി​ച്ച കു​ട്ട​നാ​ട് എം‌.​എ​ൽ‌.​എ​യും കു​വൈ​ത്തി​ലെ വി​ദ്യാ​ഭ്യാ​സ-​വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ തോ​മ​സ് ചാ​ണ്ടി​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്.

കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ജെ. ​സ​ജി അ​നു​ശോ​ച​ന കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ചു. സാ​ൽ‌​മി​യ മേ​ഖ​ല ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ പ്ര​ജീ​ഷ് ത​ട്ടോ​ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ​ജീ​വ് പീ​റ്റ​ർ (മ​ല​യാ​ളി മീ​ഡി​യ ഫോ​റം), ബ​ഷീ​ർ ബാ​ത്ത (കെ.‌​എം‌.​സി.‌​സി), ശ​രീ​ഫ് താ​മ​ര​ശ്ശേ​രി (ഐ‌.​എം‌.​സി.​സി), പി.​ആ​ർ. കി​ര​ൺ (ക​ല കു​വൈ​ത്ത്​) എ​ന്നി​വ​ർ സം​സാ​രി​ച്ചു. സാ​ൽ‌​മി​യ മേ​ഖ​ല സെ​ക്ര​ട്ട​റി അ​ജ്നാ​സ് മു​ഹ​മ്മ​ദ് സ്വാ​ഗ​ത​വും മേ​ഖ​ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ജെ​യ്സ​ൺ പോ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. മാ​ന​വ സൗ​ഹാ​ർ​ദ ഗാ​ന​ങ്ങ​ളും ദി​ലീ​പ് ന​ടേ​രി ര​ചി​ച്ച് സു​രേ​ഷ് തോ​ലാ​​മ്പ്ര സം​വി​ധാ​നം ചെ​യ്​​ത ‘പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​രു​ടെ നി​ല​വി​ളി​ക​ൾ’ ല​ഘു​നാ​ട​ക​വു​മു​ണ്ടാ​യി.

Tags:    
News Summary - kala kuwait-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.