കല കുവൈത്ത് ‘നാടിനു കാവലാകാം’ സാംസ്കാരിക സമ്മേളനം
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് 41ാം വാർഷിക സമ്മേളന പ്രചാരണാർഥം സാൽമിയ മേഖല കമ്മിറ് റി ‘നാടിനു കാവലാകാം’ എന്ന പേരിൽ സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയ ചുറ്റുപാടിൽ സംഘടിപ്പിച്ച പരിപാടിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുത്തവരെല്ലാം ബി.ജെ.പി സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള ആശങ്കകൾ പങ്കുെവച്ചു. കേന്ദ്ര പ്രസിഡൻറ് ടി.വി. ഹിക്മത്ത് ഉദ്ഘാടനം ചെയ്തു. അന്തരിച്ച കുട്ടനാട് എം.എൽ.എയും കുവൈത്തിലെ വിദ്യാഭ്യാസ-വ്യവസായ പ്രമുഖനുമായ തോമസ് ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടി ആരംഭിച്ചത്.
കേന്ദ്ര കമ്മിറ്റി അംഗം ജെ. സജി അനുശോചന കുറിപ്പ് അവതരിപ്പിച്ചു. സാൽമിയ മേഖല ആക്ടിങ് പ്രസിഡൻറ് പ്രജീഷ് തട്ടോളിക്കര അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സജീവ് പീറ്റർ (മലയാളി മീഡിയ ഫോറം), ബഷീർ ബാത്ത (കെ.എം.സി.സി), ശരീഫ് താമരശ്ശേരി (ഐ.എം.സി.സി), പി.ആർ. കിരൺ (കല കുവൈത്ത്) എന്നിവർ സംസാരിച്ചു. സാൽമിയ മേഖല സെക്രട്ടറി അജ്നാസ് മുഹമ്മദ് സ്വാഗതവും മേഖല എക്സിക്യുട്ടീവ് അംഗം ജെയ്സൺ പോൾ നന്ദിയും പറഞ്ഞു. മാനവ സൗഹാർദ ഗാനങ്ങളും ദിലീപ് നടേരി രചിച്ച് സുരേഷ് തോലാമ്പ്ര സംവിധാനം ചെയ്ത ‘പുറത്താക്കപ്പെട്ടവരുടെ നിലവിളികൾ’ ലഘുനാടകവുമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.