കുവൈത്ത് സിറ്റി: കെ.ഇ.എ ഫർവാനിയ ഏരിയ ടീമിനുള്ള ജഴ്സി പ്രകാശനവും കേന്ദ്രഭാരവാഹികൾക്കുള്ള സ്വീകരണവും ഒരുക്കി. ടീമിനുള്ള ജഴ്സി പ്രകാശനം സ്പോട്സ് കൺവീനർ പി.പി. മുസ്തഫക്കും ടീം ക്യാപ്റ്റൻ സഹീറിനും നൽകി ഗോൾഡൻ ഫ്ലാഗ് മൊബൈൽ അബ്ദുൽ അസീസ് നിർവഹിച്ചു.
കേന്ദ്ര ഭാരവാഹികൾക്കുള്ള സ്വീകരണം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് രാമകൃഷ്ണൻ കള്ളാർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് അനിൽ ചീമേനി അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി ഹമീദ് മധൂർ, ട്രഷറർ അസീസ് തളങ്കര, ഓർഗനൈസിങ് സെക്രട്ടറി ഫൈസൽ, ചീഫ് കോഓഡിനേറ്റർ ഹനീഫ് പലായി, ഏരിയ അഡ്വൈസറി അംഗങ്ങളായ ജലീൽ അരിക്കാടി, ഇഖ്ബാൽ പെരുമ്പട്ട, ഏരിയ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അസീസ്, അഹ്മദ് കല്ലായി, സെക്രട്ടറിമാരായ അഫ്സർ, എക്സിക്യൂട്ടിവ് സക്കരിയ അരിക്കാടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി റഫീക്ക് ഒളവറ സ്വാഗതവും ട്രഷറർ ഷുഹൈബ് ശൈഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.