കുവൈത്ത് സിറ്റി: മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ 'മരക്കാർ അറബിക്കടലിെൻറ സിംഹം' ചലച്ചിത്രത്തെ വരവേൽക്കുന്നതിനോടനുബന്ധിച്ച ആഘോഷങ്ങൾ ഒഴിവാക്കി തുക ചികിത്സ സഹായമായി നൽകി ലാൽ കെയേഴ്സ് കുവൈത്ത്.
മൂന്ന് ദിവസങ്ങളിലായി നടത്തിയ 12 ഫാൻസ് ഷോകൾക്കും ആഘോഷങ്ങൾ ഒഴിവാക്കി അതിനായി മാറ്റിവെച്ച തുക നിർധന രോഗിയുടെ ചികിത്സസഹായത്തിന് നൽകി. ഡോ. പി. സരിത ചാരിറ്റി കമ്മിറ്റി അംഗം എബിൻ കുളങ്ങരക്ക് തുക കൈമാറി. പ്രസിഡൻറ് ആർ.ജെ. രാജേഷ്, ജനറൽ സെക്രട്ടറി ഷിബിൻലാൽ, ട്രഷറർ അനീഷ് നായർ, വൈസ് പ്രസിഡൻറ് ജോസഫ് സെബാസ്റ്റ്യൻ, ജോർലി ജോസ്, മനോജ് ചാരുംമൂട്, അഖിൽ അശോകൻ, പ്രവീൺകുമാർ, ലേഡീസ് വിങ് ജോയൻറ് കോഓഡിനേറ്റർ രാധ ടി. നായർ, അങ്കിത മനോജ് എന്നിവർ നേതൃത്വം നൽകി.
കോവിഡ് വ്യാപന സമയത്ത് ഭക്ഷണക്കിറ്റ് വിതരണം ഉൾപ്പെടെ നടത്തി. ഓൺലൈൻ പഠനത്തിനായി വൈദ്യുതി ലൈൻ ഉപയോഗിക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച വിദ്യാർഥിനിയുടെ കുടുംബത്തിന് നൽകുന്ന വീടിെൻറ നിർമാണം അന്തിമഘട്ടത്തിലാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.