പി​ക്‌​നി​ക്കി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ അ​ധ്യാ​പ​ക​ർ​ക്കൊ​പ്പം

കെ.കെ.ഐ.സി ഫർവാനിയ മദ്റസ പിക്‌നിക്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ (കെ.​കെ.​ഐ.​സി) വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫ​ർ​വാ​നി​യ മ​ദ്റ​സ പി​ക്‌​നി​ക് സം​ഘ​ടി​പ്പി​ച്ചു.

മ​ദ്റ​സ പി.​ടി.​എ ക​മ്മി​റ്റി​യും ഫ​ർ​വാ​നി​യ സോ​ൺ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ജ​ഹ​റ വി​ന്റ​ർ ടെൻറി​ൽ സം​ഘ​ടി​പ്പി​ച്ച പി​ക്‌​നി​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.

പ​രി​പാ​ടി​യി​ൽ വി​വി​ധ വി​നോ​ദ, വി​ജ്ഞാ​ന, ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.

സ​മാ​പ​ന​ത്തി​ൽ കെ.​കെ.​ഐ.​സി കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​ർ, മ​ദ്റ​സ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ്വാ​ലി​ഹ് സു​ബൈ​ർ എ​ന്നി​വ​ർ ആ​ശം​സാ​പ്ര​ഭാ​ഷ​ണ​വും സ​മ്മാ​ന ദാ​ന​വും നി​ർ​വ​ഹി​ച്ചു. പു​തി​യ പി.​ടി.​എ, എം.​ടി.​എ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്ക​രി​ച്ചു.

ഫ​ർ​വാ​നി​യ സോ​ണ​ൽ പ്ര​സി​ഡ​ന്റ് കെ.​സി. അ​ബ്ദു​ൽ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ൻ​റ് ഷ​ഹ​റാ​ൻ സ്വാ​ഗ​ത​വും സോ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ സ​ല​ഫി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KKIC Farwania Madrasa Picnic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.