കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ഹവല്ലി യൂനിറ്റ് ‘അന്നസ്വീഹ-2024’ എന്ന പേരിൽ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. യൂനിറ്റ് പ്രസിഡന്റ് അബ്ദുൽ നാഫി അധ്യക്ഷതവഹിച്ചു. ‘ഹിദായത് -കരുതിവെക്കുക കരുതിയിരിക്കുക’ എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹിയും പ്രാർഥന പ്രകീർത്തനങ്ങൾ എന്ന വിഷയത്തിൽ സമീർ അലി എകരൂലും ക്ലാസുകളെടുത്തു. ഹവല്ലി ദഅവ വകുപ്പിന്റെ കീഴിൽ ഈ വർഷം നടക്കുന്ന ‘അന്നസ്വീഹ 2024’ വിജ്ഞാന പദ്ധതി ദഅവ സെക്രട്ടറി അർഷദ് വടക്കേകാട് അവതരിപ്പിച്ചു.
ജനറൽ സെക്രട്ടറി അഷ്റഫ് ഹമീദ് സ്വാഗതവും യൂനിറ്റ് ട്രഷറർ ജസീർ അഹ്മദ് നന്ദിയും പറഞ്ഞു. അന്നസ്വീഹയുടെ അടുത്ത ക്ലാസ് ‘നല്ല പാതി നല്ല മക്കൾ’ എന്ന വിഷയത്തിൽ ഫെബ്രുവരി 14 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.