ശരീരത്തിന്റെ ആരോഗ്യത്തിനും പ്രതിരോധ സംവിധാനത്തിനും ആവശ്യത്തിന് പഴങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. വൈറ്റമിനുകളുടെയും ഫൈബറിന്റെയും സമൃദ്ധമായ സാന്നിധ്യം, നാച്ചുറല്‍ ഷുഗർ, മറ്റു പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് പഴങ്ങൾ. ജലാംശം കൂടുതലായതിനാൽ നോമ്പുകാലത്ത് ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രോട്ടീന്‍-ഫൈബര്‍ എന്നിവ സമ്പന്നമായ പഴങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ ശരീര ഭാരം ഭാരം കുറക്കാനും കഴിയും. പതിവായി കഴിക്കുന്ന ചില പഴങ്ങളുടെ ഗുണങ്ങൾ അറിയാം.
ആപ്പിൾ: ആന്റി ഓക്സിഡന്റുകളാലും വൈറ്റമിൻ സി കൊണ്ടും സമ്പന്നമായ ആപ്പിൾ ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടും. ആപ്പിൾ: മസ്തിഷ്ക സീമാ കോശങ്ങളെ ഊർജ്ജിതപ്പെടുത്തുന്നു. ഓർമക്കുറവ്, ക്ഷീണം എന്നിവക്കും നല്ലതാണ്. വിശപ്പ് മാറ്റാനും ഭാരം കുറക്കാനും ആപ്പിൾ കഴിക്കുന്നത് നല്ലതാണ്.
മുന്തിരി: പോഷകങ്ങളുടെ കലവറയാണ് മുന്തിരി. ആന്റിഓക്സിഡന്റുകളാൽ സമ്പന്നം. ശരീരത്തിനാവശ്യമായ പോഷകങ്ങൾ നൽകുന്നത് കൂടാതെ ഹൃദ്രോഗം, കാൻസർ എന്നിവ അകറ്റി നിർത്താനും മുന്തിരി സഹായിക്കും.
ഓറഞ്ച്: ദഹനം നന്നായി നടക്കാൻ ഓറഞ്ച് സഹായിക്കും. ഇതിലടങ്ങിയ വൈറ്റമിൻ സി, ഫൈബർ എന്നിവ ഗുണകരമായി പ്രവർത്തിക്കുന്നു. ജലാംശം കൂടുതലുണ്ടെന്നുള്ളതും കാലറി കുറവാണെന്നതും ശരീരഭാരം കുറക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്.
വാഴപ്പഴം: വാഴപ്പഴത്തിൽ പൊട്ടാസ്യം കൂടുതലുള്ളതിനാൽ രക്തസമ്മർദ്ദം കുറക്കും. കഴിച്ച ഉടൻ ഊർജ്ജം കിട്ടുമെന്നതുകൊണ്ട് വർക്ഔട്ടിനു മുൻപ് കഴിക്കുന്നത് നല്ലതാണ്. പെട്ടെന്നു വയറു നിറയുമെന്നതിനാൽ കൂടുതൽ ഭക്ഷണം കഴിക്കുന്നതും തടയും. രാവിലെ ഓട്സിനൊപ്പം പഴം ചേർത്ത് കഴിക്കുന്നതും ശരീരഭാരം കുറക്കാൻ സഹായിക്കും.
പേരക്ക: പേരക്ക രോഗപ്രതിരോധ ശേഷിക്കും നല്ലരീതിക്കുള്ള ദഹനത്തിനും വളരെ ഗുണകരമാണ്. പേരക്കയില് ഫൈബര്‍ കണ്ടന്റും ധാരളമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.