കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു. ഇന്ത്യൻ സമൂഹത്തിെൻറ ഉന്നമനത്തിനും അഭിവൃദ്ധിക്കും ഇന്ത്യൻ എംബസി നടത്തുന്ന എല്ലാ നന്മയുടെ പ്രവർത്തനങ്ങൾക്കും സംഘടനയുടെ പൂർണ സഹകരണം ഭാരവാഹികൾ ഉറപ്പു നൽകി.
ഇന്ത്യൻ സമൂഹത്തെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ അംബാസഡർ ഇടപെട്ട് പരിഹാര മാർഗം കണ്ടെത്തുന്നതിലും പ്രവാസി സമൂഹത്തിന് ആശ്വാസവും പ്രതീക്ഷയും നൽകുന്ന പ്രവർത്തനങ്ങളിലും സംഘടന അഭിനന്ദിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.കേന്ദ്ര ഭാരവാഹികളായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി, സുനാശ് ഷൂക്കൂർ, മുഹമ്മദ് അസ്ലം കാപ്പാട്, സി.പി. അബ്ദുൽ അസീസ്, ഹാറൂൻ അബ്ദുൽ അസീസ്, അബൂബക്കർ കോയ, എൻ.എം. ഇംതിയാസ്, പി.എൻ. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ് എന്നിവർ കുടിക്കാഴ്ചയിൽ പങ്കെടുത്തു.സംഘടന നടത്തിവരുന്ന ബഹുമുഖ പരിപാടികൾക്ക് എംബസിയുട പിന്തുണ സ്ഥാനപതി വാഗ്ധാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.