കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ സോഷ്യൽ വെൽഫെയർ മെഡികെയർ വിഭാഗം കുവൈത്ത് ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ സബാഹ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ സ്ത്രീകൾ ഉൾപ്പെടെ ധാരാളം ആളുകൾ ദാനം ചെയ്തു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ക്യാമ്പിന് ഇസ്ലാഹീ സെൻറർ ഭാരവാഹികളായ സി.പി. അബ്ദുൽ അസീസ്, സുനാശ് ശുക്കൂർ, കെ.സി. അബ്ദുൽ ലത്തീഫ്, മഹബൂബ് കാപ്പാട്, ഹാറൂൻ അബ്ദുൽ അസീസ്, ഡോ. യാസർ, ഡോ. മുഹമ്മദ് അലി, അസ്ലം കാപ്പാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.