കുവൈത്ത് സിറ്റി: കുവൈത്തിലെ ആതുരശുശ്രൂഷ രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം (കെ.എം.എഫ്, കുവൈത്ത്) ഭാരവാഹികൾ അംബാസഡർ സിബി ജോർജുമായി ചർച്ച നടത്തി. കെ.എം.എഫ് പ്രവർത്തനങ്ങളെക്കുറിച്ചും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഭാരവാഹികൾ അംബാസഡറുമായി സംവദിച്ചു. നോർക്കയുമായി സഹകരിച്ച് വരും നാളുകളിൽ ആരോഗ്യമേഖലയിൽ കുവൈത്തിലേക്കുള്ള ജോലിസാധ്യത വർധിപ്പിക്കാൻ ശ്രമിക്കുമെന്ന് അംബാസഡർ അറിയിച്ചതായും സംഘടനയുടെ പ്രവർത്തനങ്ങൾക്ക് എംബസിയുടെ പിന്തുണ വാഗ്ദാനം ചെയ്തതായും ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു. ചർച്ചയിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോറും സന്നിഹിതനായിരുന്നു. കെ.എം.എഫ് പ്രസിഡൻറ് ഗീത സുദർശൻ, ജനറൽ സെക്രട്ടറി ബിൻസിൽ വർഗീസ്, ട്രഷറർ ലിൻറ സജി, ഭാരവാഹികളായ ജോർജ് ജോൺ, മെജിത് ചെമ്പക്കര എന്നിവരും ഉപദേശക സമിതി അംഗങ്ങളായ സജി തോമസ് മാത്യു, ടി.വി. ഹിക്മത്ത് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.