കുവൈത്ത് സിറ്റി: ലബനാനിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) തദ്ദേശീയർക്കും കുടിയിറക്കപ്പെട്ട സിറിയക്കാർക്കും ഫലസ്തീനികൾക്കുള്ള സഹായവിതരണം തുടരുന്നു. ലബനാനിലെ ആവശ്യക്കാർക്കും കുടിയൊഴിപ്പിക്കപ്പെട്ട സിറിയക്കാർക്കും ഫലസ്തീനികൾക്കും ഭക്ഷ്യ റേഷൻ വിതരണം പുതിയ ഘട്ടം ആരംഭിച്ചതായി ലബനീസ് റെഡ് ക്രോസ് സൊസൈറ്റി റിലീഫ് കോഓഡിനേറ്റർ യൂസിഫ് ബൂട്രോസ് പറഞ്ഞു.
12,000 ഭക്ഷ്യ റേഷനുകൾ അടങ്ങുന്ന സഹായമാണ് വിതരണം ചെയ്യുക. ഇസ്രായേൽ അധിനിവേശ ആക്രമണത്തിന്റെ ഫലമായി വടക്കൻ, തെക്കൻ ലബനാനിലെ അഭയാർഥി ക്യാമ്പുകളിൽ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് സഹായമെത്തിക്കും.
ദുഷ്കരമായ സുരക്ഷ സാഹചര്യങ്ങളിലും തെക്കൻ ലബനാനിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഹായ വിതരണം ചെയ്യുന്നുണ്ട്. വർഷങ്ങളായി ആയിരക്കണക്കിന് ആളുകൾക്ക് ബ്രെഡ് വിതരണ പദ്ധതിയും കെ.ആർ.സി.എസ് തുടരുന്നതായി യൂസിഫ് ബൂട്രോസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.