കുവൈത്ത് സിറ്റി : കുവൈത്ത് ടൗണ്‍ മലയാളി ക്രിസ്ത്യന്‍ കോണ്ഗ്രിഗേഷന് (കെ.ടി.എം.സി.സി) 2024ലെ ടാലന്റ് ടെസ്റ്റിന് സെപ്റ്റംബര്‍ 15ന് തുടക്കമാകും. എന്‍.ഇ.സി.കെ അങ്കണത്തില്‍ രാവിലെ 8മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ചെയര്മാന് റവ. ഇമ്മാനുവേല്‍ ഗരീബ് ഉദ്ഘാടനം ചെയ്യും.
എന്‍.ഇ.സി.കെയിലെയും അഹമ്മദി സെന്റ് പോള്‍സിലും ഉള്‍പ്പെട്ട മാര്‍ത്തോമ, സി.എസ്.ഐ, ഇവാഞ്ചലിക്കല്‍, ബ്രദറണ്‍, പെന്തക്കോസ്ത് സഭകളിലുള്ള 30 സഭകളില്‍ നിന്നായി 500ല്‍ പരം മത്സരാർഥികള്‍ മാറ്റുരക്കും. സംഗീതം, സമൂഹഗാനം, പ്രസംഗം, ചെറുകഥ, വാദ്യോപകരണം, ഉപന്യാസം,ക്വിസ്, ചിത്രരചന, ഫോട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളില്‍ മത്സരമുണ്ടാകും.
മത്സര ദിനത്തെ ആസ്പദമാക്കി വീഡിയോ ന്യൂസ് ബുള്ളറ്റിന് മത്സരവും ഉണ്ടാകും. പ്രായം അടിസ്ഥാനമാക്കി 3 ഗ്രൂപ്പുകളിലാകും മത്സരം. പരിപാടി ഹാര്വെന്റ് ടി.വി. തത്സമയം സംപ്രേഷണം ചെയ്യും. ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രേം കുമാർ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ ആത്മീക, സാമൂഹിക, സാംസ്കാരിക നേതാക്കള്‍ പങ്കെടുക്കും. വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
ടാലന്റ് ടെസ്റ്റിന്റെ വിജയത്തിനായി അജോഷ് മാത്യു (ജനറല്‍ കണ്‍വീനര്‍), ഷിബു വി.സാം (പ്രോഗ്രാം കോഓഡിനേറ്റര്‍), കുര്യന് (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോര്‍ജ് ചെറിയാന് (ട്രഷറര്‍), ജെറാള്‍ഡ് ജോസഫ് (ജോയന്റ് സെക്രട്ടറി), റോയ് കെ. യോഹന്നാന് (എന്‍.ഇ.സി.കെ സെക്രട്ടറി), സജു വാഴയില്‍ തോമസ്, ദീപക് ഫിലിപ്പ് തോമസ്, റെജു ഡാനിയേല്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 100 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.