KTMCC talent test 2023

കെ.​ടി.​എം.​സി.​സി ടാ​ല​ന്റ് ടെ​സ്റ്റ് 28ന്

​കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ.​ടി.​എം.​സി.​സി) ടാ​ല​ന്റ് ടെ​സ്റ്റ് സെ​പ്റ്റം​ബ​ർ 28ന് ​സം​ഘ​ടി​പ്പി​ക്കും. എ​ൻ.​ഇ.​സി.​കെ അ​ങ്ക​ണ​ത്തി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ, എ​ൻ.​ഇ.​സി.​കെ​യി​ലും അ​ഹ​മ്മ​ദി സെ​ന്റ് പോ​ൾ​സി​ലും ഉ​ൾ​പ്പെ​ട്ട മാ​ർ​ത്തോ​മ, സി.​എ​സ്.​ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൺ, പെ​ന്ത​ക്കോ​സ്ത് തു​ട​ങ്ങി​യ സ​ഭ​ക​ളി​ലെ 500ൽ ​പ​രം മ​ത്സ​രാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ക്കും. എ​ൻ.​ഇ.​സി.​കെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

സം​ഗീ​തം, സ​മൂ​ഹ​ഗാ​നം, പ്ര​സം​ഗം, ചെ​റു​ക​ഥ, വാ​ദ്യോ​പ​ക​ര​ണം, ഉ​പ​ന്യാ​സം, ക്വി​സ്, ചി​ത്ര​ര​ച​ന, ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. മ​ത്സ​ര​ദി​ന​ത്തെ ആ​സ്പ​ദ​മാ​ക്കി വി​ഡി​യോ ന്യൂ​സ് ബു​ള്ള​റ്റി​ൻ മ​ത്സ​ര​വു​മു​ണ്ട്. പ്രാ​യം അ​ടി​സ്ഥാ​ന​മാ​ക്കി മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ഉ​ച്ച​ക്ക് ഒ​ന്നി​ന് സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ടാ​ല​ന്റ് ടെ​സ്റ്റി​ന്റെ വി​ജ​യ​ത്തി​നാ​യി റോ​യ് കെ. ​യോ​ഹ​ന്നാ​ൻ (ജ​ന​റ​ൽ ക​ൺ.), ഷി​ബു വി. ​സാം (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), സ​ജു വാ​ഴ​യി​ൽ തോ​മ​സ് (പ്ര​സി.), റെ​ജു ഡാ​നി​യേ​ൽ ജോ​ൺ (സെ​ക്ര.), വി​നോ​ദ് കു​ര്യ​ൻ (ട്ര​ഷ.) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റം​ഗ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു.

Tags:    
News Summary - KTMCC talent test on 28th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.