കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് വൈദ്യുതി-ജലവകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത ഇരുവരും ചർച്ച ചെയ്തു. ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതികളിലൊന്നാണ് ഇന്ത്യയിലുള്ളതെന്ന് അംബാസഡർ സൂചിപ്പിച്ചു.
കുവൈത്ത് ഡയറക്ടർ ജനറൽ ഓഫ് പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ് യൂസുഫ് അൽ ബൈദാനുമായും ഞായറാഴ്ച അംബാസഡർ കൂടിക്കാഴ്ച നടത്തി. കായികരംഗത്തെ ഉഭയകക്ഷി കൈമാറ്റത്തിന്റെ സാധ്യതകൾ ഇരുവരും പങ്കുവെച്ചു. ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ഏറ്റവും ഉയർന്ന മെഡൽനേട്ടത്തിന് അംബാസഡർ അദ്ദേഹത്തെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.