കുവൈത്ത് സിറ്റി: കാറോട്ടപ്രേമികൾക്ക് ആഹ്ലാദം നൽകി കുവൈത്ത് ഇൻറർനാഷനൽ റാലി നവംബറിൽ നടത്തും. അന്താരാഷ്ട്ര മത്സരം നടത്താൻ തയാറെടുപ്പ് ആരംഭിച്ചതായി കുവൈത്ത് ഇൻറർനാഷനൽ ക്ലബ് ഫോർ മോേട്ടാർ സ്പോർട്സ് മേധാവിയും സംഘാടക സമിതി ചെയർമാനുമായ ഇമാദ് ബുഖാസിമീൻ പറഞ്ഞു. റാലി സ്പോൺസർ ചെയ്യുന്ന കായിക മന്ത്രി അബ്ദുറഹ്മാൻ മുതൈരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
റോഡിലും മണലിലും പൊടിപാറിച്ച് ആവേശം പരത്തുന്ന കുവൈത്ത് ഇൻറർനാഷനൽ റാലി പശ്ചിമേഷ്യയിലെ കാറോട്ട മത്സരത്തിലെ പ്രധാന ഇവൻറാണ്. 2019ൽ നടന്ന കുവൈത്ത് ഇൻറർനാഷനൽ റാലിയിൽ മലയാളി റൈഡർ സി.ഡി. ജിനനും മത്സരിച്ചിരുന്നു. ദുബൈയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം കാവാസാക്കിക്കുവേണ്ടിയാണ് റൈഡ് നടത്തിയത്.
ഏഴുതവണ വിജയിയായിട്ടുള്ള ഖത്തറിെൻറ നാസർ അൽ അതിയ തന്നെയാണ് ഇത്തവണയും സാധ്യത പട്ടികയിൽ മുന്നിലുള്ളത്. യു.എ.ഇ താരം മുഹമ്മദ് അൽ സുലൈം ആണ് മറ്റൊരു പ്രധാന താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.