കു​വൈ​ത്ത് ക​ല ട്ര​സ്റ്റ് വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്റ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കു​വൈ​ത്ത് സി​റ്റി: ക​ല കു​വൈ​ത്ത് ജീ​വ​കാ​രു​ണ്യ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ൽ രൂ​പം​കൊ​ടു​ത്ത കു​വൈ​ത്ത് ക​ല ട്ര​സ്റ്റ് ന​ൽ​കു​ന്ന വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്റി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്‌.​എ​സ്‌.​എ​ൽ.‌​സി പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ലെ മ​ല​യാ​ളം മീ​ഡി​യം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠി​ച്ച് ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് എ​ൻ​ഡോ​വ്മെ​ന്റ് ന​ൽ​കു​ന്ന​ത്. ഒ​രു ജി​ല്ല​യി​ൽ​നി​ന്ന് ര​ണ്ടു കു​ട്ടി​ക​ൾ വീ​തം 28 പേ​ർ​ക്ക് 5000 രൂ​പ വീ​ത​മാ​ണ് ന​ൽ​കു​ക.

വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും (ഫോ​ൺ ന​മ്പ​ർ സ​ഹി​തം) മാ​ർ​ക്ക് ലി​സ്റ്റി​ന്റെ പ​ക​ർ​പ്പും വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ൽ​കി​യ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റും റേ​ഷ​ൻ കാ​ർ​ഡി​ന്റെ പ​ക​ർ​പ്പും ഉ​ൾ​പ്പെ​ടെ 1) എ.​കെ. ബാ​ല​ൻ, ചെ​യ​ർ​മാ​ൻ, കു​വൈ​ത്ത് ക​ല ട്ര​സ്റ്റ്, എ.​കെ.​ജി. സെ​ന്റ​ർ, തി​രു​വ​ന​ന്ത​പു​രം. 2) സു​ദ​ർ​ശ​ന​ൻ ക​ള​ത്തി​ൽ, സെ​ക്ര​ട്ട​റി, കു​വൈ​ത്ത് ക​ല ട്ര​സ്റ്റ്, അ​ന്ധ​കാ​ര​ന​ഴി (പോ​സ്റ്റ്), ചേ​ർ​ത്ത​ല ആ​ല​പ്പു​ഴ ജി​ല്ല, പി​ൻ 688531, Email sudersancherthala@gmail.com. എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ലാ​സ​ത്തി​ൽ ജൂ​ലൈ 20ന് ​മു​മ്പ് ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ അ​യ​ക്ക​ണം.

Tags:    
News Summary - Kuwait Kala Trust Education Endowment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.