കുവൈത്ത് സിറ്റി: രാജ്യത്ത് ബൈക്ക് യാത്രികർക്കും സൈക്കിള്‍ ഉപയോക്താക്കള്‍ക്കും പ്രത്യേക പാത നിർമിക്കണമെന്ന നിർദേശം പാർലമെൻറിെൻറ ആഭ്യന്തര, പ്രതിരോധ സമിതി അംഗീകരിച്ചു. നിലവിലെ റോഡുകളുടെ വശത്ത് ബൈക്ക് യാത്രികർക്കായി പ്രത്യേക ട്രാക് നിർമിക്കണമെന്നും ഇവ ബാരിയർകെട്ടി തിരിക്കണമെന്നുമാണ് അൽ ഹുമൈദി അൽ സുബൈഇ സമർപ്പിച്ച കരടുനിർദേശത്തിലുള്ളത്. കഴിഞ്ഞ ഡിസംബറിൽ ശൈഖ് ജാബിർ പാലത്തിൽ സൈക്കിൾ യാത്രികൻ കാറിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് എം.പി ഇത്തരം പദ്ധതി നിർദേശിച്ചത്.
ഉസാമ അൽ ഷാഹീൻ എം.പിയും സമാനമായ മറ്റൊരു നിർദേശം സമർപ്പിച്ചു. രാജ്യത്തെ നിരത്തുകളിൽ 53 ശതമാനം വാഹനങ്ങൾ സ്വകാര്യ കാറുകളാണ്; 41 ശതമാനം ടാക്സികളും ബസുകളും ഉൾപ്പെടെ പൊതുഗതാഗത വാഹനങ്ങളും. ഒരാൾ മാത്രം കാറുകളിൽ പോവുന്നത് നിരത്തുകളിൽ തിരക്ക് വർധിപ്പിക്കുന്നതിനൊപ്പം ഇന്ധനനഷ്ടവും വരുത്തുന്നു. ബൈക്ക്, സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ പ്രത്യേക പാത നിർമിക്കുന്നതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കാർ വാങ്ങാൻ ശേഷിയില്ലാത്തവർക്ക് ബൈക്ക് ഉപയോഗിക്കാൻ സൗകര്യമൊരുക്കുന്നതും ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.