ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 2263 ദീനാർ കവർന്നു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പൗര​​െൻറ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 2263 ദീനാർ നഷ്​ടപ്പെട്ടതായി പരാതി. 64കാരനാണ്​ ഖാദിസിയ ​പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. എ.ടി.എം ബ്ലോക്ക്​ ആവാതിരിക്കാൻ വ്യക്​തിഗത വിവരങ്ങൾ പുതുക്കണമെന്നാവശ്യപ്പെട്ട്​ ഇദ്ദേഹത്തിന്​ ഫോണിൽ സന്ദേശം വന്നു. ഇതനുസരിച്ച്​ വിവരങ്ങൾ നൽകിയതാണ്​ തട്ടിപ്പിന്​ വഴിയൊരുക്കിയത്​. 

ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന്​ ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട്​ വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ്​ പലതവണ മുന്നറിയിപ്പ്​ നൽകിയതാണ്​. ബാങ്ക്​ അക്കൗണ്ട്​ നമ്പർ, പാസ്​വേഡ്​, ക്രെഡിറ്റ്​ കാർഡ്​ സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന്​ എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തി​​െൻറ അടിസ്ഥാനത്തിൽ നേരത്തെ സെൻട്രൽ ബാങ്കും ഉപഭോക്​താക്കൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - kuwait, kuwaitnews, gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.