കുവൈത്ത് സിറ്റി: 30 ശതമാനം ജീവനക്കാരുമായി രാജ്യത്തെ പ്രധാന ഹോട്ടലുകൾ അടുത്തയാഴ്ച തുറക്കും. കോവിഡ് പ്രതിരോധനിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാംഘട്ടത്തിലേക്ക് രാജ്യം അടുത്തയാഴ്ച കടക്കുകയാണ്. ഹോട്ടലുകൾ തുറക്കുന്നത് നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ മൂന്നാംഘട്ടത്തിലാണ്. അടുത്തയാഴ്ച ചേരുന്ന മന്ത്രിസഭ യോഗമാണ് അന്തിമ തീരുമാനമെടുക്കുക.
നേരേത്ത രണ്ടാംഘട്ടം മുൻനിശ്ചയിച്ച തീയതിയിൽനിന്ന് നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. അടുത്തയാഴ്ച ഹോട്ടലുകൾ തുറക്കുമെന്നാണ് വിനോദസഞ്ചാര മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന വിവരങ്ങളെന്ന് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
അതേസമയം, സ്വിമ്മിങ് പൂൾ, ഹെൽത്ത് ക്ലബ്, ബൊഫെ എന്നിവ ഇൗ ഘട്ടത്തിൽ ആരംഭിക്കില്ല. മാർച്ച് 12 മുതലാണ് രാജ്യത്തെ ഹോട്ടലുകൾ അടച്ചത്.
മിക്കവാറും ഹോട്ടലുകൾ ആരോഗ്യ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ ക്വാറൻറീൻ സംവിധാനമായി പ്രവർത്തിച്ചു.
വിദേശ രാജ്യങ്ങളിൽനിന്ന് കൊണ്ടുവന്ന കുവൈത്തികളെ പ്രധാന ഹോട്ടലുകളിലാണ് സർക്കാർ ചെലവിൽ പാർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.