കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ഉഴറുന്ന ഇന്ത്യക്ക് സഹായം നൽകാൻ കുവൈത്ത് സംഭാവന ശേഖരിക്കുന്നു. കുവൈത്ത് സാമൂഹിക ക്ഷേമ മന്ത്രാലയമാണ് വ്യക്തികളോടും കമ്പനികളോടും സന്നദ്ധ സംഘടനകളോടും സഹായം അഭ്യർഥിച്ചത്. സുഹൃദ്രാജ്യമായ ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കണമെന്നത് ഏപ്രിൽ 26ന് ചേർന്ന മന്ത്രിസഭയുടെ തീരുമാനമാണ്.
യർമൂഖിലെ കമ്യൂണിറ്റി ഡെവലപ്മെൻറ് സെൻററിൽ ഒാഫിസ് തുറന്ന് സഹായം സ്വീകരിക്കും. കുവൈത്ത് സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ മെഡിക്കൽ സഹായ വസ്തുക്കൾ അയക്കുന്നുണ്ട്. മൂന്ന് കപ്പൽ സാധനങ്ങൾ ഇതിനകം അയച്ചു. ഇന്ത്യൻ വ്യോമസേന വിമാനങ്ങളിലും മെഡിക്കൽ വസ്തുക്കൾ കൊണ്ടുപോയി. ചരിത്രപരമായ സുഹൃദ്ബന്ധമുള്ള രാജ്യങ്ങളാണ് ഇന്ത്യയും കുവൈത്തും.
ഇരുരാജ്യത്തിനുമിടയിൽ തർക്കങ്ങളോ പ്രശ്നങ്ങളോ ഒന്നുമില്ല. കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമാണ് ഇന്ത്യക്കാർ. ആധുനിക കുവൈത്തിനെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്ക് നിസ്തുലമാണ്. അത് കുവൈത്ത് അംഗീകരിക്കുന്നുമുണ്ട്. അതിെൻറയെല്ലാം സ്നേഹപ്രകടനമാണ് ഇൗ പ്രതിസന്ധി ഘട്ടത്തിൽ സഹായഹസ്തമായി ഇന്ത്യക്ക് നേരെ നീളുന്നത്.
ഒാക്സിജൻ കോൺസെൻട്രേറ്റർ, വെൻറിലേറ്ററുകൾ, വിവിധ വലുപ്പത്തിലുള്ള ഒാക്സിജൻ സിലിണ്ടറുകൾ, മറ്റു മെഡിക്കൽ ഉപകരണങ്ങൾ എന്നിവയാണ് കുവൈത്ത് അയക്കുന്നത്. സമാനതകളില്ലാത്ത ദുരിതാവസ്ഥയിലൂടെയാണ് ഇന്ത്യ കോവിഡ് കാരണം കടന്നുപോകുന്നത്.
ആശുപത്രികളിൽ ഒാക്സിജനും വെൻറിലേറ്ററുകളും ബെഡുകളും കുറവായി ജനങ്ങൾ നെേട്ടാട്ടത്തിലാണ്. ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോകരാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.