കുവൈത്ത് സിറ്റി: ഫ്രാങ്ക്ഫുർട്ട് പുസ്തകമേളയിൽനിന്ന് കുവൈത്തിലെ സുആദ് അസ്സബാഹ് പ്രസിദ്ധീകരണശാല പിന്മാറി. സിവിലിയന്മാരെയും നൂറുകണക്കിന് കുട്ടികളെയും കൊല്ലുന്ന ഇസ്രായേൽ അധിനിവേശത്തിന് പുസ്തകമേള നൽകുന്ന പിന്തുണകാരണമാണ് പിന്മാറ്റമെന്ന് സുആദ് അസ്സബാഹ് പ്രസിദ്ധീകരണശാല അറിയിച്ചു. ഫ്രാങ്ക്ഫുർട്ട് പുസ്തകമേളയിൽ ഫലസ്തീൻ എഴുത്തുകാരി അദാനിയ ശിബ്ലിക്ക് പ്രഖ്യാപിച്ച സാഹിത്യ പുരസ്കാരം റദ്ദാക്കിയതും കുവൈത്ത് പ്രസിദ്ധീകരണശാല ചൂണ്ടിക്കാട്ടി.
1949ൽ ഇസ്രായേൽ സൈനികരാൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട ഫലസ്തീനി പെൺകുട്ടിയുടെ കഥപറയുന്ന ‘മൈനർ ഡിറ്റെയ്ൽസ്’ എന്ന നോവലിനാണ് ഫലസ്തീൻ എഴുത്തുകാരിയായ അദാനിയ ശിബ്ലിക്ക് ഫ്രാങ്ക്ഫുർട്ട് ബുക്ക് ഫെയർ സാഹിത്യപുരസ്കാരം പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, ഇസ്രായേൽ-ഗസ്സ യുദ്ധം ചൂണ്ടിക്കാട്ടി പുരസ്കാരം റദ്ദാക്കുകയായിരുന്നു. ‘മൈനർ ഡിറ്റെയ്ൽസി’ന് 2022ൽ ജർമൻ-അറബിക് വിവർത്തനം പ്രസിദ്ധീകരിക്കുകയും ഇംഗ്ലീഷ് പതിപ്പിന് 2021ൽ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ലഭിക്കുകയും ചെയ്തിരുന്നു. രാജ്യാന്തരതലത്തിൽ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്നായി വിശേഷിപ്പിക്കുന്നതാണ്ട്ട്ഫ്രാങ്ക്ഫുർട്ട് പുസ്തകമേള. പുരസ്കാരം റദ്ദാക്കിയതിനു പിന്നാലെ യു.എ.ഇയിലെ പ്രമുഖ പ്രസാധകർ ഫ്രാങ്ക്ഫുർട്ട് ഇന്റർനാഷനൽ ബുക്ക് ഫെയറിൽനിന്ന് പിൻവാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.