തൊ​ഴി​ലാ​ളി ക്ഷാ​മം; വി​ദേ​ശ റി​ക്രൂ​ട്ട്മെ​ന്റ് വേ​ണ​മെ​ന്ന് ആ​വ​ശ്യം

കു​വൈ​ത്ത് സി​റ്റി: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മെ​ന്ന് തൊ​ഴി​ലാ​ളി യൂ​നി​യ​ൻ. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും യൂ​നി​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ ല​ഭ്യ​മ​ല്ലാ​ത്ത​തും പ്ര​തി​സ​ന്ധി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ മേ​ധാ​വി ധാ​ഹ​ർ അ​ൽ സു​വ​യാ​ൻ വ്യ​ക്ത​മാ​ക്കി. തൊ​ഴി​ലാ​ളി​ക​ളെ വി​ദേ​ശ​ത്തു​നി​ന്ന് റി​ക്രൂ​ട്ട് ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍ക​ണ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ അ​ൽ ഖാ​ലി​ദി​നോ​ട്‌ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ല്‍ രൂ​ക്ഷ​മാ​യ തൊ​ഴി​ലാ​ളി ക്ഷാ​മ​മാ​ണ്. പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റു​ക​ൾ​ക്കാ​യി യൂ​നി​യ​നി​ലെ അം​ഗ​ങ്ങ​ൾ വി​സ അ​പേ​ക്ഷ ന​ല്‍കി​യെ​ങ്കി​ലും തീ​രു​മാ​ന​മാ​യി​ല്ല. നി​ല​വി​ല്‍ വി​സ അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​മാ​ണ് രാ​ജ്യ​ത്ത്. ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​വ​ശ്യം ബോ​ധ്യ​പ്പെ​ട്ട​ശേ​ഷം മാ​ത്രം തൊ​ഴി​ല്‍ വി​സ അ​നു​വ​ദി​ച്ചാ​ല്‍ മ​തി​യെ​ന്ന് അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചി​രു​ന്നു.

Tags:    
News Summary - Labor shortage-kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.