ദുബൈ: എൽ.ഡി.എഫിന്‍റെ വിവാദ പരസ്യം പത്രത്തിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണെന്ന് ‘സുപ്രഭാതം’ വൈസ് ചെയർമാനും ഗൾഫ് ചെയർമാനുമായ സൈനുൽ ആബിദീൻ. പരസ്യം ബി.ജെ.പിക്ക് ഗുണകരമായി. സന്ദീപ് വാര്യരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ല. സുപ്രഭാതത്തിന് എന്ത് പറ്റിയെന്ന് ആളുകൾ ചോദിക്കുന്നു. സുപ്രഭാതം പത്രം ഒരു പണ്ഡിത സഭയുടെതുകൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ലെന്നും ഷാർജയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. സുപ്രഭാതത്തിൽ അനുചിതമായ പരസ്യം വന്നത് വ്യക്തിപരമായി ഏറെ വേദനിപ്പിച്ചു.
മുനമ്പം വിഷയത്തിലും ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തിൽ വന്നു. വിഷയത്തിൽ മറ്റു മതസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോകാമെന്ന് തീരുമാനിച്ച ശേഷം അത് വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് സുപ്രഭാതത്തിൽ ലേഖനം വന്നപ്പോൾ ഒരുപാട് പേർക്ക് പ്രയാസമുണ്ടാക്കി. നിലവിലെ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. പത്രം മുസ്ലിം പണ്ഡിതസഭയുടെതുകൂടിയാണെന്ന ഓർമയിൽ കുറെക്കൂടി ജാഗ്രത പുലർത്തണമായിരുന്നു. എന്താണ് നിലവിൽ സംഭവിച്ചതെന്ന് അറിയില്ല. മറ്റു തലങ്ങളിൽ കൂടി ആലോചിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.