കുവൈത്ത് സിറ്റി: ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റിൽ 'ബിഗ് ഇൗദ് സെയിൽ' എന്ന പേരിൽ പ്രമോഷൻ കാമ്പയിൻ ആരംഭിച്ചു.
ജൂലൈ 14 ബുധനാഴ്ച മുതൽ 20 ചൊവ്വാഴ്ച വരെയാണ് കാമ്പയിൻ. ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റുകളിലും ആകർഷകമായ ഒാഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്മാർട്ട് ഫോൺ, ടെലിവിഷൻ തുടങ്ങി ഇലക്ട്രോണിക് ഉൽപന്നങ്ങൾക്ക് ഒാഫറുകൾ നൽകുന്ന ഡിജി ഫെസ്റ്റ്, കളിപ്പാട്ടങ്ങളും മറ്റുമായി ബന്ധപ്പെട്ട 'ഫൺ അറ്റ് ഹോം', സുഗന്ധദ്രവ്യങ്ങളും സൗന്ദര്യ വർധക വസ്തുക്കളും ആകർഷകമായ ഒാഫറുകളിൽ ലഭ്യമാക്കുന്ന 'ഫ്രാഗ്രൻറ് ഡീൽസ്', 'മീറ്റ് ഫീസ്റ്റ്', ചോക്കലേറ്റ് ഡിലൈറ്റ്സ്, ബിരിയാണി ഫെസ്റ്റ്, ഫ്രൂട്ട് ഫെസ്റ്റ് തുടങ്ങിയവയുണ്ടാകും. ഇതിന് പുറമെ ഗാർമെൻറ്, ഫുട്വെയർ, ലേഡീസ് ഹാൻഡ് ബാഗ് വിഭാഗങ്ങളിൽ ' Buy-Two get One-Free' ഒാഫറുമുണ്ട്. ജൂൺ 30ന് ആരംഭിച്ച ഇൗ ഒാഫർ ജൂലൈ 31 വരെ തുടരും.
ലുലു ഹൈപ്പർ മാർക്കറ്റ് ബ്രാഞ്ചുകൾക്ക് പുറമെ ഒാൺലൈനായും ഒാഫറുകൾ ലഭ്യമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും ഉപഭോക്താക്കൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കിയും സുരക്ഷ മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചും മികച്ച ഷോപ്പിങ് അനുഭവങ്ങൾ നൽകുകയാണെന്ന് മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.