കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'വേൾഡ് ഫുഡ് 2020' പ്രമോഷൻ കാമ്പയിനിെൻറ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി. ശനിയാഴ്ച വൈകീട്ട് ലുലു ഹൈപ്പർ മാർക്കറ്റ് ദജീജ് ഒൗട്ട്ലെറ്റിൽ നടത്തിയ ചടങ്ങിൽ ലുലു, അൽ മറായ് മാനേജ്മെൻറ് പ്രതിനിധികൾ സംബന്ധിച്ചു.
ലൈവ് കുക്കിങ് മത്സരത്തിെൻറ ഫൈനലിനു തൊട്ടുടനെയാണ് സമ്മാനദാനം നടത്തിയത്. 'ലുലു വേൾഡ് ഫുഡ് 2020' കാമ്പയിനോടനുബന്ധിച്ച് അറബിക്, ഇന്ത്യൻ, ബേക്കിങ്, ലിറ്റിൽ ബേക്കേഴ്സ് വിഭാഗങ്ങളിലാണ് പാചക മത്സരം സംഘടിപ്പിച്ചത്. ആദ്യ മൂന്നു വിഭാഗങ്ങളിൽ ഒന്നാം സ്ഥാനക്കാർക്ക് 300 ദീനാറിെൻറയും രണ്ടാം സ്ഥാനക്കാർക്ക് 200 ദീനാറിെൻറയും മൂന്നാം സ്ഥാനക്കാർക്ക് 100 ദീനാറിെൻറയും ഗിഫ്റ്റ് വൗച്ചർ സമ്മാനമായി നൽകി. ലിറ്റിൽ ബേക്കേഴ്സ് വിഭാഗത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 150, 100, 50 ദീനാറിെൻറ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചു.
വർഷം മുഴുവൻ വിവിധ പ്രമോഷൻ കാമ്പയിനുകളും മത്സര പരിപാടികളും സംഘടിപ്പിക്കുന്നത് ലുലുവിെൻറ മാത്രം പ്രത്യേകതയാണെന്നും ഗുണമേന്മയുള്ള ഉൽപന്നങ്ങൾ ആകർഷകമായ വിലയിൽ നൽകുന്നതിനോടൊപ്പം ഇത്തരം ഉപഭോക്തൃ സൗഹൃദ പരിപാടികളും ലുലുവിനെ പ്രിയപ്പെട്ട ഷോപ്പിങ് കേന്ദ്രമാക്കുന്നതായി മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.