ഡോ. ​സോ​യ ജോ​സ​ഫ്

ശ​ക്ത​മാ​യി രാ​ഷ്ട്രീ​യം സം​സാ​രി​ക്കേ​ണ്ട സ​മ​യം

സ​ത്യ​ങ്ങ​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ഭ​ര​ണ​കൂ​ട​ത്തി​നു​വേ​ണ്ട അ​ജ​ണ്ട സെ​റ്റു​ചെ​യ്യു​ക​യും അ​തി​ന​നു​സ​രി​ച്ച് ഭാ​വ​ന രൂ​പ​പ്പെ​ടു​ത്തു​ക​യും ജ​ന​ങ്ങ​ളി​ൽ സ്പ​ർ​ധ​യും രാ​ഷ്ട്രീ​യ ചേ​രി​തി​രി​വും ബോ​ധ​പൂ​ർ​വം സൃ​ഷ്ടി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന കാ​ല​മാ​ണി​ത്. ഇ​വ ച​ർ​ച്ച​ചെ​യ്യു​ന്ന ന​മ്മ​ളും അ​റി​യാ​തെ അ​തി​ന്റെ ഭാ​ഗ​മാ​കു​ന്നു. എ​ന്നാ​ൽ, ഇ​തു ക​ണ്ടു മി​ണ്ടാ​തി​രി​ക്കാ​നാ​കി​ല്ല. ശ​ക്ത​മാ​യി രാ​ഷ്ട്രീ​യം സം​സാ​രി​ക്ക​ണം. എ​ന്തു​കൊ​ണ്ട് ഇ​ത്ത​ര​ത്തി​ലു​ള്ള​വ നി​ർ​മി​ക്ക​പ്പെ​ടു​ന്നു എ​ന്ന​തി​ൽ കൃ​ത്യ​മാ​യ ധാ​ര​ണ വേ​ണം. അ​ജ​ണ്ട​ക​ൾ തു​റ​ന്നു​കാ​ണി​ക്ക​പ്പെ​ട​ണം. ഇ​ക്കാ​ര്യ​ത്തി​ൽ മ​ടി​ച്ചു​നി​ൽ​ക്ക​രു​ത്. ഇ​ത്ത​രം മ​ടി​ക​ളി​ൽ​നി​ന്നാ​ണ് രാ​ഷ്ട്ര പി​താ​വി​നെ കൊ​ന്ന​വ​ർ രാ​ജ്യം ഭ​രി​ക്കു​ന്ന ഗ​തി​കേ​ടി​ലേ​ക്ക് ന​മ്മ​ൾ പോ​യ​ത്.

കേ​ര​ള​ത്തി​ൽ ഇ​തെ​ല്ലാം കു​റ​വാ​യി​രു​ന്നു. ഇ​പ്പോ​ൾ കൂ​ടി വ​രു​ന്നു. അ​തി​ന്റെ ഭാ​ഗ​മാ​ണ് ‘കേ​ര​ള സ്റ്റോ​റി’​പോ​ലു​ള്ള​വ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. സ​മാ​ധാ​ന​പ​ര​മാ​യി ക​ഴി​യു​ന്ന ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വെ​റു​പ്പും കു​ഴ​പ്പ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക, അ​തി​ൽ നി​ന്ന് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്തു​ക എ​ന്നി​വ​യാ​ണ് ല​ക്ഷ്യം.

ഇ​വ ക​ണ്ട് മി​ണ്ടാ​തി​രി​ക്കാ​നാ​കി​ല്ല. കേ​ര​ള​ത്തി​ൽ വ​ലി​യ പ്ര​തി​ക​ര​ണ​ങ്ങ​ളും സ​മ​ര​ങ്ങ​ളും രൂ​പ​പ്പെ​ട്ട​തി​നാ​ലാ​ണ് വ​ലി​യ സം​ഖ്യ​യി​ൽ​നി​ന്ന് പൊ​ടു​ന്ന​നെ മൂ​ന്ന് എ​ന്ന ​എ​ണ്ണ​ത്തി​ലേ​ക്ക് കേ​ര​ള സ്റ്റോ​റി പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ൻ​വ​ലി​യേ​ണ്ടി വ​ന്ന​ത്.

ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും വ​ർ​ഗീ​യ​ത​ക്കും സ്‍പ​ർ​ധ​ക്കും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലും രാ​ഷ്ട്രീ​യ​ക്കാ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ന​മ്മു​ടെ പ​ല വാ​ക്കു​ക​ളും വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം വ​ർ​ഗീ​യ​ത പ​ര​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യേ​ക്കാം. അ​ത​ത് സ​മ​യ​ത്തെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നാ​യി പ​റ​യു​ന്ന​വ പി​ന്നീ​ട് മ​റ്റു പ​ല​തി​നും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യേ​ക്കാം.

ഭീ​ക​ര​വാ​ദം എ​ന്ന​തി​നെ നി​ർ​ബ​ന്ധ​മാ​യും എ​തി​ർ​ക്ക​പ്പെ​ട​ണം. ഏ​തു മ​തം, ഗ്രൂ​പ് എ​ന്ന​തി​ല​ല്ല, മ​റ്റു​ള്ള​വ​ർ ന​മ്മു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റു​ന്ന​ത്, ഇ​ട​പെ​ടു​ന്ന​തി​ന്റെ തോ​ത് വ​ർ​ധി​ക്കു​ന്ന​ത് എ​ല്ലാം ഭീ​ക​ര​വാ​ദ​മാ​ണ്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ൽ പ​ല​പ്പോ​ഴും ഇ​ത് ഇ​സ്‍ലാ​മോ​ഫോ​ബി​ക് ആ​കു​ന്നു.

അ​ത്ത​ര​ത്തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്റെ തോ​ത് കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ത് പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ എ​ല്ലാ​വ​ർ​ക്കും വ​ലി​യ പ​ങ്കു​ണ്ട്. ഒ​രു അ​ജ​ണ്ട പോ​ലെ​യാ​ണ് ഇ​ത് ന​ട​പ്പാ​ക്കു​ന്ന​ത്. സം​ഘ്പ​രി​വാ​റി​ന് ഹി​ന്ദു​ത്വ അ​ജ​ണ്ട​യു​ണ്ട്. ആ​ർ.​എ​സ്.​എ​സ് നൂ​റു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​മ്പോ​ൾ ഹൈ​ന്ദ​വ രാ​ഷ്ട്ര​സ​ങ്ക​ൽ​പ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ കൊ​ണ്ടു​വ​രാ​നാ​ണ് ശ്ര​മം.

Tags:    
News Summary - Mahila Congress State Secretary Dr. Zoya Joseph arrived in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.