പന്തളം: തീപിടിച്ച കെട്ടിടത്തിന്റെ ജനലുകൾ തകർത്താണ് പലരും പുറത്തേക്ക് ചാടിയതെന്ന് കുവൈത്തിലെ അഗ്നിബാധക്ക് സാക്ഷ്യം വഹിച്ച യുവാവ് മാധ്യമത്തോട് പറഞ്ഞു. അപകടത്തിൽ മരിച്ച പന്തളം മുടിയൂർക്കോണം ഐരാണിക്കുഴി ശോഭനത്തിൽ ആകാശ്. എസ്. നായരുടെ അയൽവാസിയായ സുഹൃത്താണ് കുവൈത്തിൽനിന്ന് അപകട വിവരം പങ്കുവെച്ചത്. രാവിലെ മുതൽ ആകാശിനെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട്, ഒരുപാട് നേരത്തെ തിരച്ചിലിനുശേഷമാണ് ആകാശ് മരിച്ച വിവരം അറിയുന്നത്. ബുധനാഴ്ച രാത്രി വൈകിയാണ് ആകാശിന്റെ വീട്ടിൽ മരണവാർത്തയെത്തിയത്. കെട്ടിടത്തിന്റെ താഴെ നിലയിൽ തീ പടരുന്നതുകണ്ട് മുകളിൽനിന്ന് ചാടിയതിനാൽ പലർക്കും പരിക്കേറ്റു. പരിക്കേറ്റവരെ അദാൻ, മുബാറക് അൽ കബീർ, ജാബിർ, ഫർവാനിയ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. ഇവരിൽ പലരുടെയും നില അതിഗുരുതരമാണെന്നും ആകാശിന്റെ സുഹൃത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.