കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷനും ഫഹാഹീൽ മെഡ് എക്സ് മെഡിക്കൽ കെയറും സംയുക്തമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ മുന്നോടിയായി പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്യുന്നു 

മെഡ് എക്സ്, കെ.ബി.ടി സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തുന്നു

കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷനും ഫഹാഹീൽ മെഡ് എക്സ് മെഡിക്കൽ കെയറും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ എട്ടുമുതൽ 15 വരെ മെഡ് എക്സ് മെഡിക്കൽ കെയറിൽ നടത്തുന്ന ക്യാമ്പിന് മുന്നോടിയായി കെ.ബി.ടി അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡ് പ്രകാശനം ചെയ്തു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന അർഹരായവർക്ക് ചികിത്സസൗകര്യം സൗജന്യമായി നൽകുമെന്ന് മെഡ് എക്സ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ് പറഞ്ഞു. പ്രിവിലേജ് കാർഡ് ഉപയോഗക്രമം ഓപറേഷൻ മാനേജർ ജുനൈസ് കോയിമ്മ വിവരിച്ചു.

ക്യാമ്പിൽ പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള മാർഗനിർദേശം ഇൻഷുറൻസ് മാനേജർ അജയ്കുമാർ നൽകി. കെ.ബി.ടിയെ പ്രതിനിധാനം ചെയ്ത് വൈസ് പ്രസിഡന്റ് ഇക്ബാൽ, ചാരിറ്റി കൺവീനർ സജീർ, ജോയന്റ് സെക്രട്ടറി ഷാഫി, ട്രഷറർ ബിജു പൗലോസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Med X and KBT conduct the medical camp jointly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.