ജുമാന മൈമൂനക്ക് ഗ്രീൻ ട്രാക്ക് നാദാപുരം സ്നേഹോപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: സുന്നി വിദ്യാഭ്യാസ ബോർഡ് പത്താം തരം ഫൈനൽ പരീക്ഷയിൽ ടോപ് പ്ലസ് കരസ്ഥമാക്കി മികച്ച വിജയം നേടിയ ജുമാന മൈമൂനയെ കുവൈത്തിലെ സാമൂഹിക സാംസ്കാരിക വേദിയായ ഗ്രീൻ ട്രാക്ക് നാദാപുരം അനുമോദിച്ചു. കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം ട്രഷറർ സിറാജ് ചേനോളിയുടെ പുത്രിയാണ് ജുമാന.
ഗ്രീൻ ട്രാക്ക് നാദാപുരത്തിന്റെ സ്നേഹോപഹാരം കെ.വി സുബൈർ കൈമാറി. ചടങ്ങിൽ ഡോ.ജലീൽ വാഫി, കെ.ടി.കെ ബഷീർ, ലത്തീഫ്, യഹ്കൂബ്, യൂസുഫ് ചേനോളി, നിസാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.