കുവൈത്ത് സിറ്റി : കുവൈത്ത് സിറ്റി: മലപ്പുറം പ്രത്യേക ആളുകളുടെ രാജ്യമാണെന്നും അവിടെയുള്ള ഈഴവർക്ക് സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻപോലും സ്വാതന്ത്ര്യമില്ലെന്നുമുള്ള എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശം മലപ്പുറം ജില്ലയോടുള്ള അവഹേളനവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണെന്ന് കുവൈത്ത് കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് വിലയിരുത്തി.
വർഗീയതയും മുസ്ലിം വിരുദ്ധതയും ആഘോഷമാക്കുന്ന സംഘ്പരിവാർ അജണ്ട കേരളത്തിലും നടപ്പിൽ വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് മലപ്പുറം ജില്ലക്കെതിരെയുള്ള ഈ പരാമർശങ്ങൾ.
ഇത്തരം പ്രസ്താവനകൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണമെന്നും പ്രസിഡന്റ് അജ്മൽ വേങ്ങര, ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്മായിൽ കോട്ടക്കൽ, ട്രഷറർ ഫിയാസ് പുകയൂർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.