റമദാൻ നോമ്പ് നൽകുന്ന ആരോഗ്യ പരിരക്ഷ പലരൂപത്തിലാണ്. മാനസികവും ശാരീരികവുമായ ഉണർവിലേക്ക് നോമ്പ് മനുഷ്യരെ നയിക്കുന്നു എന്നതാണ് ഇതിൽ പ്രധാനം. 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ ശരീരത്തിലെ ആന്തരാവയവങ്ങൾക്ക് നോമ്പിലൂടെ ദീർഘ സമയം വിശ്രമം ലഭിക്കുന്നു.
അന്ന പാനീയങ്ങൾ ലഭ്യമാകാത്തതിനാൽ ശരീരം ഗ്ലൂക്കോസിനായി കരളിനെയും മാംസപേശികളെയുമാണ് നോമ്പ് സമയത്ത് ആശ്രയിക്കുക. ഇതുവഴി ശരീരത്തില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന കൊഴുപ്പിൽനിന്നും ഊർജോൽപാദനം നടക്കും. ഇതുമൂലം ശരീരഭാരം കുറയുന്നു. അമിത തടി കുറയുന്നത് രക്തത്തിലെ ഷുഗറിന്റെ അളവ് കുറയാനും രക്തസമ്മർദം കുറയാനും ഇടയാക്കുന്നു.
ഭക്ഷണനിയന്ത്രണങ്ങളും അമിത കൊഴുപ്പുനിറഞ്ഞ ഇനങ്ങളും ഒഴിവാക്കുന്നതിലൂടെ നോമ്പുകാലം ഹൃദയാരോഗ്യത്തെയും മെച്ചപ്പെടുത്തും. ഭക്ഷണരീതിയും പഴങ്ങളുടെയും ഇലക്കറികളുടെയും ഉപയോഗവും രക്തത്തിലെ ചീത്ത കൊളസ്ട്രോകളുടെ അളവിനെയും കുറക്കുന്നു. രക്തസമ്മർദവും ശരീരഭാരവും കുറയുന്നതും ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
നോമ്പ് സമയത്ത് ലഭിക്കുന്ന മാനസിക സ്വസ്ഥതയും ശാന്തിയും സ്ട്രെസ് ഹോർമോണുകളായ കോർട്ടിസോൾ, അഡ്രിനാലിൻ, നോർ അഡ്രിനാലിൻ എന്നിവയുടെ അളവ് കുറക്കുന്നു.
ഇത് മാനസിക സംഘർഷവും പിരിമുറുക്കവും കുറക്കാൻ സഹായിക്കുന്നു. നോമ്പ് കാലത്ത് ശാന്തസ്വഭാവം കൈവരിക്കുന്നവർക്ക് ആ ശീലം തുടർന്നാൽ ജീവിതത്തിൽ ഉടനീളം സ്വസ്ഥത ലഭിക്കും.
മനസ്സിന്റെ അസ്വസ്ഥതകളിൽ നിന്ന് ഉടലെടുക്കുന്ന സൈക്കോ സൊമാറ്റിക് രോഗങ്ങളായ ദഹനേന്ദ്രിയ പ്രശ്നങ്ങൾ, ചർമരോഗങ്ങൾ, സന്ധിരോഗങ്ങൾ എന്നിവയെ നിയന്ത്രിക്കാനും നോമ്പ് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.