കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ട്രസ്റ്റ് വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും നടത്തി. കണ്ണൂർ കബനി ബാംബൂ റസ്റ്റാറന്റ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സേവിയർ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. വർക്കിങ് ചെയർമാൻ ഐ.വി. ദിനേശ് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ സലിം എം.എൻ. പ്രവർത്തന റിപ്പോർട്ടും ജോയന്റ് ട്രഷറർ രാഘവൻ ടി.കെ. സമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ഫോക്ക് രക്ഷാധികാരി ജി.വി. മോഹനൻ, ഉപദേശകസമിതി അംഗം അനിൽ കേളോത്ത്, ട്രസ്റ്റ് അംഗങ്ങളായ സൂര്യനാരായൺ, ജോർജ്, രവി കാപ്പാടൻ, യമുനാ ദിനേശ്, ദീപക്, ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം മുരളീധരൻ എൻ., എക്സിക്യൂട്ടിവ് അംഗം മഹിജ ഹേമാനന്ദ് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ജോയന്റ് സെക്രട്ടറി പ്രശാന്ത് കെ.പി നന്ദി പറഞ്ഞു.
2023 -2024 വർഷത്തേക്കുള്ള ഭാരവാഹികളായി സേവ്യർ ആന്റണി (ചെയർമാൻ), ഐ.വി. ദിനേശ് (വർക്കിങ് ചെയർമാൻ), വിജയകുമാർ എൻ.കെ. (സെക്രട്ടറി), പ്രശാന്ത് കെ.പി. (ജോ. സെക്രട്ടറി), സാബു ടി.വി. (ട്രഷറർ), മുരളീധരൻ എൻ. (ജോയന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ട്രസ്റ്റ് അഡ്വൈസറി ബോർഡ് അംഗങ്ങളായി രാഘവൻ ടി.കെ, സൂര്യനാരായണൻ എന്നിവരെയും ജനറൽ ബോഡി തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.