കുവൈത്ത് സിറ്റി: കുവൈത്തിൽ നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതു വരെ പരീക്ഷകൾക്ക് വിദ്യാഭ്യാസ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തി. പേപ്പർ പരീക്ഷക്കും ഒാൺലൈനായി നടത്തുന്ന പരീക്ഷകൾക്കും വിലക്ക് ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് താൽക്കാലികമായി ഒാൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറിയ സാഹചര്യത്തിലാണ് പരീക്ഷകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.
ഇൻറർമീഡിയറ്റ്, ഹൈസ്കൂൾ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം അളക്കുന്നതിന് സംവിധാനം എങ്ങനെ നടപ്പാക്കുമെന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വിഭാഗം ജനറൽ ഇൻസ്ട്രക്ടർമാരോട് നിർദേശം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒാൺലൈൻ ക്ലാസുകളിലെ ഹാജർ നില, അസൈൻമെൻറുകളുടെ പൂർത്തീകരണം, റിപ്പോർട്ട് തുടങ്ങിയവ അടിസ്ഥാനമാക്കി വിലയിരുത്തൽ നടത്താനാണ് നീക്കം എന്ന് അറിയുന്നു. കെ.ജി, പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് വിലയിരുത്തൽ ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.