കുവൈത്ത് സിറ്റി: അന്താരാഷ്ട്ര വനിത ദിനം, വസന്തകാലത്തിെൻറ വരവ്, കുവൈത്ത് ദേശീയ- വിമോചന ദിനാഘോഷം എന്നിവയോടനുബന്ധിച്ച് നടത്തിയ സംസ്കാരിക പ്രദർശനത്തിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലാസാംസ്കാരിക പ്രകടനങ്ങൾ ശ്രദ്ധ നേടി.
അദലിയ അബ്റാജ് പാർക്കിലായിരുന്നു പ്രദർശനം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള വൈവിധ്യമാർന്ന കലാരൂപങ്ങൾ കുവൈത്തികളുടെയും മറ്റു രാജ്യക്കാരുടെയും പ്രശംസക്ക് അർഹമായി.
30ൽ ഏറെ രാജ്യങ്ങളുടെ എംബസികൾ ഉത്സവത്തിൽ സംബന്ധിച്ചു. 'ഇൻക്രെഡിബിൾ ഇന്ത്യ' പ്രദർശനവും കലാപരിപാടികളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.