കുവൈത്ത് സിറ്റി: ഗസ്സയിലെ നുസൈറാത്ത് ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. നിരപരാധികളെ കൊന്നൊടുക്കിയ ഇസ്രായേൽ നടപടി അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ ലംഘനമായാണ് കുവൈത്ത് കണക്കാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേലിന്റെ ഹീനമായ ക്രിമിനൽ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതായി കുവൈത്ത് ആവർത്തിച്ചു. ഫലസ്തീൻ ജനതയ്ക്കെതിരായ ആക്രമണം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ രക്ഷാസമിതിയോടും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതക്ക് ആവശ്യമായ മാനുഷിക സഹായം എത്തിക്കാനും കുവൈത്ത് ആഹ്വാനം ചെയ്തു. ശനിയാഴ്ച സെൻട്രൽ ഗസ്സയിലെ ദേർ എൽബാല, നുസൈറാത്ത്എന്നിവിടങ്ങളിൽ നിരവധി വ്യോമാക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. റഫയുടെ പടിഞ്ഞാറ്, കിഴക്ക്, വടക്ക് ഭാഗങ്ങളിലും ആക്രമണമുണ്ടായി. ആക്രമണങ്ങളിൽ 274 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.