കുവൈത്ത് സിറ്റി: ഒ.ഐ.സി.സി ആലപ്പുഴ ജില്ല കമ്മിറ്റി ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ സ്മരണാർഥം എട്ടുമുതൽ 12 വരെയുള്ള വിദ്യാർഥികൾക്കായി പ്രസംഗ മത്സരം നടത്തുന്നു. വോയ്സ് ഓഫ് ടീനേജ് എന്ന പേരിൽ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു. മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഒ.ഐ.സി.സി കുവൈത്ത് മുൻ ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിനും ആറാട്ടുപുഴ വേലായുധപ്പണിക്കർ ഫൗണ്ടേഷൻ കുവൈത്ത് മുഖ്യ രക്ഷാധികാരി വിനോദ് കുമാർ വർണപ്പള്ളിലിനും നൽകിയാണ് പ്രകാശനം ചെയ്തത്.
ജനുവരി 31ന് മുമ്പ് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 300 പേർക്കായിരിക്കും അവസരം. നാലുമുതൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വിഡിയോ ക്ലിപ്പ് 31ന് മുമ്പ് അയക്കണം.
ഇതിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പത്തുപേർ ഫൈനലിൽ മാറ്റുരക്കും. ഒന്ന്, രണ്ട്, മൂന്ന് സമ്മാനം കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 10 മത്സരാർഥികൾക്കും ആകർഷകമായ സമ്മാനം പൊതുചടങ്ങിൽ നൽകും. കൂടുതൽ വിവരങ്ങൾക്ക് 99891450, 65558404,67068720 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.