കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി നേതൃത്വത്തിൽ നടക്കുന്ന ഓണപ്പൊലിമ-2023 സാംസ്കാരിക പരിപാടിയുടെ ഫുഡ് കൂപ്പൺ ആലപ്പുഴ ജില്ല കമ്മിറ്റി അംഗങ്ങൾക്ക് വിതരണം ചെയ്തു. അബ്ബാസിയ ഒ.ഐ.സി.സി ഓഫിസിൽ നടന്ന ജില്ല കമ്മിറ്റി യോഗത്തിൽ നാഷനൽ കമ്മിറ്റി ട്രഷറർ രാജീവ് നാടുവിലേമുറി ജില്ല കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം തോമസ് പള്ളിക്കലിന് കൂപ്പൺ നൽകി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
നാഷനൽ കമ്മിറ്റി നിർവാഹക സമിതി അംഗം അബ്ദുൽ റഹ്മാൻ പുഞ്ചിരി, യൂത്ത് വിങ് ജില്ല പ്രസിഡന്റ് മനോജ് റോയ്, കലേഷ് ബി. പിള്ളൈ, കുര്യൻ തോമസ് പൈനുംമൂട്ടിൽ, യൂത്ത് വിങ് ജില്ല ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ, ജോൺ തോമസ് കൊല്ലകടവ്, സാബു തോമസ്, സ്പോർട്സ് വിങ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് നൈനാൻ, നിപിൻ മണ്ണാരുപറമ്പിൽ, നൈനാൻ ജോൺ, സന്തോഷ് വർഗീസ്, ഷിജു മോഹനൻ, ബിപിൻ, നഹാസ് സൈനുലാബ്ദീൻ, ബിനു യോഹന്നാൻ തുടങ്ങിയവർ സംസാരിച്ചു. യോഗത്തിൽ സെക്രട്ടറി ഷിബു ചെറിയാൻ നന്ദി പറഞ്ഞു. സെപ്റ്റംബർ 29ന് നടക്കുന്ന ഓണപ്പൊലിമ പരിപാടിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.