കുവൈത്ത് സിറ്റി: കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ടു നടക്കുന്ന ജനദ്രോഹനടപടികളിൽ വൺ ഇന്ത്യ വൺ പെൻഷൻ കുവൈത്ത് നാഷനൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
ദേശീയ പ്രസിഡൻറ് ജെറൽ ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് കെ. തോമസ് സ്വാഗതം പറഞ്ഞു. പഞ്ചാബിൽ ഉജ്ജ്വല വിജയം നേടിയ ആം ആദ്മി പാർട്ടിയെ യോഗം അഭിനന്ദിച്ചു.
സംസ്ഥാനതലത്തിൽ അഴിമതിവിരുദ്ധ സെൽ രൂപവത്കരിക്കാൻ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ദേശീയ ട്രഷറർ മധുസൂദനൻ പിള്ള നന്ദി പറഞ്ഞു.
വൈസ് പ്രസിഡൻറ് ലിജു എബ്രഹാം, ജോയൻറ് സെക്രട്ടറി ഷിജു ഓതറ, ഓവർസിസ് എക്സിക്യൂട്ടിവ് അംഗങ്ങളായ രാജേഷ്, ബിനീഷ്, നാഷനൽ എക്സിക്യൂട്ടിവ് മെംബർമാരായ പ്രദീപ്, ജുബിൻ, മീഡിയ കോഓഡിനേറ്റർ ജോഷി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.