കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയായി ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ് ചുമതലയേറ്റ് ഒരാണ്ട്. 2020 ഒക്ടോബർ എട്ടിനാണ് അദ്ദേഹം കിരീടാവകാശിയായി പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്തത്. സീഫ് പാലസിലെത്തി അമീറിന് മുന്നിൽ സത്യപ്രതിജ്ഞ ചെയ്തത് ഒക്ടോബർ ഏഴിനാണ്.
ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹിെൻറ നിര്യാണത്തോടെ കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അമീറായി അവരോധിക്കപ്പെട്ടതോടെയാണ് നാഷനൽ ഗാർഡ് ഉപമേധാവിയായിരുന്ന ശൈഖ് മിശ്അൽ കിരീടാവകാശിയാവാൻ വഴിയൊരുങ്ങിയത്. ഒരുവർഷം പിന്നിടുേമ്പാൾ കിരീടാവകാശിയെന്ന നിലയിൽ അമീറിന് മികച്ച പിന്തുണയാണ് അദ്ദേഹം നൽകുന്നത്.
അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറയും പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിെൻറയും സഹോദരനായ ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹിന് അച്ചടക്കവും കാര്യക്ഷമതയുമുള്ള സേനയായി നാഷനൽ ഗാർഡിനെ നയിച്ച അനുഭവസമ്പത്ത് രാഷ്ട്രത്തെ നയിക്കുന്നതിലും കരുത്തു പകരുന്നു.
ശൈഖ് അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ ഏഴാമത്തെ മകനായി 1940ൽ ജനിച്ച അദ്ദേഹം 1960ൽ ബ്രിട്ടനിലെ ഹെൻഡൺ പൊലീസ് കോളജായ മുബാറകിയ സ്കൂളിലാണ് പഠിച്ചത്. 2004 ഏപ്രിൽ 13നാണ് കാബിനറ്റ് പദവിയോടെ നാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ആവുന്നത്.
1973 മുതൽ കുവൈത്ത് പൈലറ്റ്സ് അസോസിയേഷൻ ഒാണററി പ്രസിഡൻറും കുവൈത്ത് റേഡിയോ അമച്വർ സൊസൈറ്റി സ്ഥാപകരിലൊരാളുമാണ് ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്. 1967 മുതൽ 1980 വരെ ജനറൽ ഇൻവെസ്റ്റിഗേഷൻ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകവും രാജ്യവും വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ രാഷ്ട്രത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും അദ്ദേഹത്തിന് തുണയായി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും മികച്ച രീതിയിലാണ് ഉത്തരവാദിത്തം നിർവഹിക്കുന്നത്. ഇരുവരുടെയും നേതൃത്വത്തിന് കീഴിൽ മഹാമാരിയെ കീഴടക്കി പുതിയ കുതിപ്പിന് തയാറെടുക്കുകയാണ് രാജ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.