ഷാ​ജി​ജോ​ണി​ന്റെ കു​ടും​ബ​ത്തി​ന് ‘ഒ​രു​മ’ ധ​ന​സ​ഹാ​യം കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് പ്ര​വാ​സി ആ​യി​രി​ക്കെ മ​ര​ിച്ച കൊ​ല്ലം കു​ള​ത്തു​പ്പു​ഴ മാ​ർ​ത്താ​ണ്ട്ങ്ക​ര സ്വ​ദേ​ശി ഷാ​ജി വീ​ട്ടി​ൽ ചാ​ക്കോ യോ​ഹ​ന്നാ​ന്റെ (ഷാ​ജി ജോ​ൺ) പേ​രി​ലു​ള്ള ‘ഒ​രു​മ’ ധ​ന​സ​ഹാ​യം അ​ദ്ദേഹ​ത്തി​ന്റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി.

ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പ്രാ​ദേ​ശി​ക അ​മീ​ർ എ. ​സൈ​നു​ദ്ദീ​ൻ, ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് എം.​എം. ക​മാ​ലു​ദ്ദീ​ൻ, എം. ​അ​ബ്ദു​സ്സമ​ദ്, കെ.​ഐ.​ജി റി​ഗ്ഗാ​യി യൂ​നി​റ്റ് അം​ഗം അ​ൻ​ഷാ​ദ്, സാ​മൂ​ഹിക പ്ര​വ​ർ​ത്ത​ക​ൻ നി​സാം ച​ന്ദ​ന​ക്കാ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു ല​ക്ഷം രൂ​പ കൈ​മാ​റി​യ​താ​യി ഒ​രു​മ കു​വൈ​ത്ത് അ​റി​യി​ച്ചു.

ചാ​ക്കോ യോ​ഹ​ന്നാ​ൻ (ഷാ​ജി ജോ​ൺ) ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​ത്ത് ‘ഒ​രു​മ’ സ​ഹാ​യ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രു​ന്നു. കു​വൈ​ത്തി​ലെ എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​മെ​ന്ന് ‘ഒ​രു​മ’ അ​റി​യി​ച്ചു. പ​ദ്ധ​തി​യി​ലെ അം​ഗ​ങ്ങ​ൾ മ​ര​ിച്ചാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​വ​രെ സ​ഹാ​യ ധ​നം ല​ഭി​ക്കും. ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ, ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം, കാ​ൻ​സ​ർ, കി​ഡ്നി ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക​ൾ​ക്കും ധ​ന സ​ഹാ​യ​വും ല​ഭി​ക്കും.

ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ക്ക് 50,000 ഇ​ന്ത്യ​ൻ രൂ​പ​യും ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, പ​ക്ഷാ​ഘാ​തം, കാ​ൻ​സ​ർ, കി​ഡ്നി ഡ​യാ​ലി​സി​സ് ചി​കി​ത്സ​ക​ൾ​ക്ക് 25,000 ഇ​ന്ത്യ​ൻ രൂ​പ​യു​മാ​ണ് സ​ഹാ​യം ല​ഭി​ക്കു​ക. എ​ല്ലാ​വ​ർ​ഷ​വും ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ് ഒ​രു​മ മെ​ബ​ർ​ഷി​പ് കാ​മ്പ​യി​ൻ ഉ​ണ്ടാ​വു​ക എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Oruma fund handed over to Shaji john's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.