കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗം ആയിരിക്കെ മരണപ്പെട്ട മൂന്നു പേരുടെ കുടുംബങ്ങൾക്ക് സഹായ ധനം കൈമാറി. കണ്ണൂർ തളിപ്പറമ്പ് കരിമ്പം സ്വദേശി കെ.എൻ. റഷീദിന്റെ പേരിലുള്ള സഹായധനം അദ്ദേഹത്തിന്റെ കുടുംബത്തിന് കൈമാറി.
ജമാഅത്തെ ഇസ്ലാമി തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് എം. ജലാൽ ഖാൻ, ടി.എം. ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് രണ്ട് ലക്ഷം രൂപ കുടുംബത്തിന് കൈമാറിയത്. കൊല്ലം ഓച്ചിറ കൊറ്റംപള്ളി സ്വദേശി സലിം ഹസ്സൻ കുഞ്ഞിന്റെ പേരിലുള്ള രണ്ട് ലക്ഷം സഹായധനം ജമാഅത്തെ ഇസ്ലാമി കറ്റാനം-ഇലിപ്പിക്കുളം ഏരിയ പ്രവർത്തകരായ നാസർ കൊപ്പാറ, സലിം പതിയാരത്ത് (കുവൈത്ത്), സെറീന നാസർ എന്നിവർ കുടുംബത്തിന് കൈമാറി.
പത്തനംതിട്ട റാന്നി സ്വദേശി തോമസ് ചാക്കോയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായധനം കൈമാറിയതായും ഒരുമ കുവൈത്ത് ട്രഷറർ അറിയിച്ചു.
എല്ലാ മലയാളികൾക്കും പദ്ധതിയുടെ ഭാഗമാകാമെന്ന് ഒരുമ ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിലെ അംഗങ്ങൾ മരണപ്പെട്ടാൽ അഞ്ചു ലക്ഷം രൂപവരെ സഹായ ധനം ലഭിക്കും.
ഹൃദയ ശസ്ത്രക്രിയ, ആൻജിയോ പ്ലാസ്റ്റി, പക്ഷാഘാതം, കാൻസർ, കിഡ്നി ഡയാലിസിസ് ചികിത്സകൾക്കും ധന സഹായവും ലഭിക്കും. ഹൃദയ ശസ്ത്രക്രിയക്ക് 50,000 ഇന്ത്യൻ രൂപയും ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം, അർബുദം, കിഡ്നി ഡയാലിസിസ് ചികിത്സകൾക്ക് 25,000 ഇന്ത്യൻ രൂപയുമാണ് സഹായം ലഭിക്കുക. വർഷവും ഡിസംബറിലാണ് ഒരുമ അംഗത്വ കാമ്പയിൻ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.