കുവൈത്ത് സിറ്റി: പഴകിയ ഭക്ഷ്യവസ്തുക്കൾ വില്പന നടത്തിയ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫുഡ് കമ്പനി അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതായി കണ്ടെത്തിയത്.
റസ്റ്റാറന്റുകളിലേക്കും കഫേകളിലേക്കുമാണ് പഴകിയ ഭക്ഷണം വില്പന നടത്തിയത്. സ്ഥാപനത്തിനെതിരെ നിയമനടപടികൾ ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നത് വലിയ കുറ്റകൃത്യമായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.