കുവൈത്ത് സിറ്റി:പെട്രോള്‍ വില വർധിപ്പിക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി സുപ്രീംകോടതി തള്ളി. 2016 ആഗസ്റ്റ് ഒന്നിനാണ് പെേട്രാൾ വില വർധിപ്പിക്കാനുള്ള മന്ത്രിസഭ ഉത്തരവുണ്ടായത്. തീരുമാനം നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കീഴ്ക്കോടതിയിലാണ് ആദ്യം പരാതി നൽകിയത്. പരാതിക്കാരുടെ ആവശ്യത്തിന് അനുകൂലമായി വിലവർധന നടപ്പാക്കുന്നത് നിർത്തിവെക്കാൻ കീഴ്ക്കോടതി ഉത്തരവിട്ടെങ്കിലും അപ്പീൽ കോടതി സർക്കാർ തീരുമാനത്തിന് അനുകൂലമായി വിധി പ്രസ്താവം നടത്തി.
ഇതേ തുടർന്നാണ് പെട്രോള്‍ വില കുറക്കാനാവശ്യമായ നടപടി ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്. സുപ്രീം കോടതിയിൽനിന്ന് അന്തിമവിധിയുണ്ടായതോടെ പെട്രോള്‍ വിലവർധന തുടരാനുള്ള സാഹചര്യമാണ് ഒരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.