കുവൈത്ത് സിറ്റി: രാജ്യത്ത് ഇന്ധനവില വർധന നടപ്പാക്കിയതിലൂടെ രണ്ടുവർഷത്തിനിടെ വലിയ നേട്ടമുണ്ടായതായി കണക്കുകൾ. സബ്സിഡി വഴി ബജറ്റിന്മേൽ ഉണ്ടായിരുന്ന ഭാരം കുറഞ്ഞതായും രണ്ടുവർഷത്തെ കണക്കുകൾ വ്യക്തമാക്കുന്നു. 2016 സെപ്റ്റംബറിലാണ് സബ്സിഡി കുറച്ച് എണ്ണവില വർധിപ്പിക്കാൻ കുവൈത്ത് തീരുമാനിച്ചത്. അന്നുമുതൽ ഇതുവരെ 1.2 ബില്യൺ ഡോളറിെൻറ സാമ്പത്തിക മിച്ചം ഇൗ തീരുമാനത്തിലൂടെ ഉണ്ടായതായാണ് വ്യക്തമാകുന്നത്. എണ്ണവില വർധിപ്പിച്ചതിനൊപ്പം സർക്കാർ ജീവനക്കാരുടെ ഇൻസെൻറീവുകൾ കുറക്കുകയും ചെയ്തിരുന്നു.
ഇതോടെയാണ് രണ്ടുവർഷത്തെ ചെലവിനത്തിൽ 1.2 ബില്ല്യൻ ഡോളർ ലാഭിക്കാൻ സാധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പക്ക് 60 ഡോളർവെച്ച് കണക്കാക്കി ബജറ്റ് തയാറാക്കിയപ്പോൾ 600 ദശലക്ഷം ഡോളറായിരുന്നു മിച്ചം പ്രതീക്ഷിച്ചത്. അതേസമയം, അടുത്ത വർഷം മുതൽ രാജ്യത്ത് ചിലയിനങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ പോകുകയാണ്. ഇതിലൂടെ സർക്കാറിെൻറ ബാധ്യത കുറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. എണ്ണവില വർധന നടപ്പാക്കിയ ആദ്യവർഷം മാത്രം 120 ദശലക്ഷം ദീനാർ ലാഭിക്കാൻകഴിഞ്ഞതായി കുവൈത്ത് േകാമേഴ്സ് ആൻഡ് ഇൻഡൻസ്ട്രി മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുൽ ഗഫാർ അൽഅവാദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.